youth-congress
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതിക്കെതിരെ ഒരു വോട്ട് കാമ്പയിൻ ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം 'അഴിമതിക്കെതിരെ ഒരു വോട്ട്" കാമ്പയിൻ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത (കർണാടക) ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ. പ്രേംരാജ്, ഫൈസൽ കുളപ്പാടം, ദിനേശ് ബാബു, ആർ.എസ്. അബിൻ, വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്‌, വിനു മംഗലത്ത്, ശരത്‌മോഹൻ, ഫയസ്, അനിൽകുമാർ, റിയാസ് റഷീദ്, ശരത് പട്ടത്താനം, ഷക്കീൽ പത്തനാപുരം തുടങ്ങിയവർ സംസാരിച്ചു.