കരുനാഗപ്പള്ളി: ആലുംകടവ് ചെരുമ്പള്ളിത്തറയിൽ പരേതനായ രാഘവന്റെ ഭാര്യയും കയർ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റും കയർഫെഡ് മുൻ ഡയറക്ടറുമായ ആർ. ദേവരാജന്റെ മാതാവുമായ കമലാഭായി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ: കെ. ശുഭ, ആർ. രാജേന്ദ്രൻ. മരുമക്കൾ: സുശീല ദേവരാജൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കരുനാഗപ്പള്ളി), വിജയചന്ദ്രൻ, ജെ. സുധർമ്മ.