തൊടിയൂർ: നാവുംഅക്രിലിക് പെയിന്റും ഉപയോഗിച്ച് മിനിറ്റുകൾക്കകം ചിത്രം വരയ്ക്കുന്ന കല്ലേലിഭാഗം സ്വദേശി അരുൺ ദേവിനെ കെ .പി .സി .സി ജനറൽ സെക്രട്ടറി സി .ആർ .മഹേഷ് അനുമോദിച്ചു.കല്ലേലിഭാഗം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ കുഞ്ഞ്, കരുനാഗപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ.സതീശൻ, രാജേഷ് ശിവൻ, മനോജ്, സന്ധ്യാ സതീശൻ അജികുമാർ എന്നിവർ സംസാരിച്ചു.