ഉപയോഗശൂന്യമായ ടയറുകൾ കൊണ്ടൊരു പാർക്ക് ഒരുങ്ങുകയാണ്. പശ്ചിമബംഗാൾ സംസ്ഥാന ഗതാഗത വകുപ്പാണ് ഈ ആശയത്തിന് പിന്നിൽ. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ടയർ പാർക്ക് ഒരുങ്ങുന്നത്. കൊൽക്കത്ത നഗരത്തിലെ എസ്പ്ലനേഡ് ബസ് ഡപ്പോയിലാണ് ഈ പാർക്ക്. ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഡിപ്പോകളിൽ നിന്നുള്ള ഉപയോഗശൂന്യമായ ടയറുകളും വസ്തുക്കളുമൊക്കെ ഉപയോഗിച്ചാണ് പാർക്ക് നിർമ്മിക്കുന്നത്. മാലിന്യങ്ങളെപോലും കലയാക്കി മാറ്റാം എന്ന വലിയ സന്ദേശമാണ് ഈ ആശയം നൽകുന്നത്. ഗതാഗത വകുപ്പിലെ ജീവനക്കാരാണ് പാർക്ക് ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ടയർ മുറിച്ചാണ് അവിടെ ഊഞ്ഞാലുകളും കസേരകളും മേശകളും ഉണ്ടാക്കുന്നത്ടയറുകളിൽ ട്രാമുകൾ, ബസുകൾ, മഞ്ഞ ടാക്സികൾ എന്നിവയുടെ ചിത്രങ്ങൾ വരച്ച് പാർക്കിനെ കൂടുതൽ വർണാഭമാക്കി.കൂടാതെ നഗരത്തിലെ ഹൗറ ബ്രിഡ്‍ജ് പോലെയുള്ള പ്രസിദ്ധമായ നിർമ്മിതികളുടെ ചിത്രങ്ങളും ടയറുകളിൽ കാണാം.ഒരു ചെറിയ കഫേയും സംഗീതവും ഉൾപ്പെടുന്ന പാർക്കും പൊതുജനങ്ങൾക്കായി അധികം താമസിയാതെ തുറന്നുകൊടുക്കുമെന്നും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അല്പം മാറി ആളുകൾക്ക് സ്വസ്ഥമായി ഇരിക്കാനുള്ള മനോഹരമായ ഒരിടമാണ് ഇതെന്നും അധികൃതർ പറയുന്നു.