പുത്തൂർ:തെരുവിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾക്കും അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും മാനസിക പ്രശ്നമുള്ളവരെ ശുശ്രൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും ഭക്ഷണം നൽകുന്ന അന്നപൂർണ പദ്ധതി 300 ദിവസങ്ങൾ പിന്നിട്ടതിന്റെ ആഘോഷം ഐവർക്കാല, സാന്ത്വനം സേവാകേന്ദ്രത്തിൽ പുത്തൂർ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ എസ്. അരുൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനസിക പ്രശ്നമുള്ള 53 അന്തേവാസികൾക്കും പ്രിഷ്യസ് ഡ്രോപ്സ് രക്തദാന - ജീവകാരുണ്യ സംഘടനയിലെ സജീവ പ്രവർത്തകർ സ്വരൂപിച്ച ആശുപത്രികളിൽ ഉപയോഗിക്കുന്ന രീതിയിലുള്ള ബെഡ്ഷീറ്റുകൾ ഐവർക്കാല, സാന്ത്വനം സേവാകേന്ദ്രം ട്രഷറർ ജയകുമാറിന് കൈമാറി. പ്രിഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ,അഡ്വൈസർ ടി.രാജേഷ്, സാന്ത്വനം മാനേജർ ഗിരീഷ് ചക്കാല, പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവപ്രവർത്തകരായ സി.എസ്.ജയകൃഷ്ണൻ, അരുൺമുരളി എന്നിവർ പങ്കെടുത്തു.