kunnathoor

 പിന്നോട്ടെന്ന് ആരോപണം

കൊല്ലം: കുന്നത്തൂർ, ശാസ്താംകോട്ട പഞ്ചായത്തുകളും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിളന്തറ ഒഴികെയുള്ള വാർഡുകളും അടങ്ങുന്നതാണ് കുന്നത്തൂർ ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇടത് തരംഗത്തിനൊപ്പം നിന്ന കുന്നത്തൂർ സി.പി.എമ്മിലെ കെ. ശോഭനയെ തങ്ങളുടെ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് കൗൺസിലിൽ എത്തിച്ചു. അഞ്ച് വർഷത്തിനുള്ളിൽ സാദ്ധ്യമായ വികസനങ്ങളെല്ലാം ഡിവിഷനിൽ നടപ്പാക്കിയെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. എന്നാൽ വികസനത്തിൽ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് യു.ഡി.എഫും ബി.ജെ.പിയും പറയുന്നത്.

 ഭരണപക്ഷം

1. ശാസ്താംകോട്ട പഞ്ചായത്തിൽ 15 ലക്ഷം മുടക്കി പകൽവീട്

2. ശാസ്താംകോട്ട, പടിഞ്ഞാറെകല്ലട ഗവ. ഹൈസ്കൂളുകളിൽ 30 ലക്ഷം വീതം മുടക്കി ആധുനികവത്കരണം. ഹൈടെക് ക്ലാസ് മുറികൾ

3. രണ്ടുപേർക്ക് മോട്ടോർ ഘടിപ്പിച്ച വീൽചെയറുകൾ

4. അപേക്ഷ നൽകിയ അംഗപരിമിതർക്കെല്ലാം സ്കൂട്ടറുകൾ

5. ശാസ്താംകോട്ട പഞ്ചായത്തിലെ മണക്കാട്ട്മുക്ക് - പനപ്പെട്ടി കനാൽ റോഡ് ഉൾപ്പെടെ വിവിധ റോഡുകളുടെ നവീകരണവും നിർമ്മാണവും

6. ലൈബ്രറികൾക്ക് ലാപ്ടോപ്പ്, സ്ക്രീൻ, പ്രൊജക്ടർ

7. ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ

8. സുഭിക്ഷ കേരളം പദ്ധതിയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് സഹായം

9. ശാസ്താംകോട്ട കരിന്തോട്ടുവയിൽ 31 ലക്ഷം മുടക്കി കുളം നവീകരണം

10. പട്ടിക ജാതി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് സഹായം

11. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ

കെ.ശോഭന,

ജില്ലാ പഞ്ചായത്തംഗം, സി.പി.എം

പ്രതിപക്ഷം

1. ശ്രദ്ധേയമായ പദ്ധതികളൊന്നും നടപ്പാക്കാൻ ശ്രമിച്ചില്ല

2. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന്റെ സംരക്ഷണത്തിനായി ഇടപെട്ടില്ല

3. ജലക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ പോലും കുടിവെള്ള പദ്ധതികൾ നടപ്പാക്കിയില്ല

4. പട്ടികജാതി മേഖലയിലെ വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി

5. കാർഷിക - ഉത്പാദന മേഖലകളിൽ ഫണ്ട് വിനിയോഗം ഫലപ്രദമായില്ല

6. ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയുന്ന റോഡുകളിൽ പോലും നവീകരണം നടത്തിയില്ല

7. തടാകം കേന്ദ്രീകരിച്ച് ടൂറിസത്തിന് വിപുലമായ സാദ്ധ്യതകൾ ഉണ്ടായിട്ടും പഠനം പോലും നടത്തിയില്ല

8. വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല

9. കശുഅണ്ടി തൊഴിലാളികൾ ഏറെയുള്ള ഡിവിഷനിൽ അവർക്കായി പദ്ധതികളില്ല

10. പ്രവർത്തനങ്ങൾ ഏകപക്ഷീയമായി ചുരുക്കി

11. ജനങ്ങൾക്ക് മുന്നിൽ വിഷയങ്ങളെല്ലാം ചർച്ചയാക്കും

നിഥിൻ കല്ലട
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്