കുന്നത്തൂർ: സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ പോയി തിരികെ വരുന്നതിനിടെ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് സ്നേഹാലയത്തിൽ ഉണ്ണിക്കൃഷ്ണപ്പണിക്കരുടെയും ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് അംഗം ദീപയുടെയും മകൻ അഭികാന്താണ് (22) മരിച്ചത്. കരുനാഗപ്പള്ളിക്ക് സമീപം വെറ്റമുക്കിൽ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
അഭികാന്ത് ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ തലയടിച്ച് വീണാണ് മരണം. ചവറ ഗവ. കോളേജിലെ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ്. സഹോദരൻ: അഭിജിത്ത്.