കുന്നത്തൂർ : കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. വിതരണോദ്‌ഘാടനം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ രാധാകൃഷ്ണൻ, അംഗങ്ങളായ രഞ്ജിനി, വസന്ത കുമാരി, ശ്രീകല, ഗീതകുമാരി, രവീന്ദ്രൻ, സതി ഉദയകുമാർ, രേണുക, അസിസ്റ്റന്റ് സെക്രട്ടറി സേതുകുമാരി എന്നിവർ പങ്കെടുത്തു.