paravoor

 അവകാശവാദങ്ങൾ പൊള്ളയെന്ന് പ്രതിപക്ഷം

പരവൂർ: നഗരസഭയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസനപ്രവർത്തനങ്ങൾ വലിയ നേട്ടമാണെന്ന് ഭരണ മുന്നണി അവകാശപ്പെടുന്നു. ഈ കാലയളവിൽ നഗരസഭയിലെ സമസ്ത ജനവിഭാഗങ്ങൾക്കും വികസനത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചില്ലെന്നും എല്ലാം പൊള്ളയായ അവകാശവാദങ്ങളാണെന്നുമാണ് പ്രതിപക്ഷ വിമർശനം.


 ഭരണപക്ഷം


1. ബസ് സ്റ്റാൻഡിൽ 9 കോടി 70 ലക്ഷം രൂപയുടെ മൾട്ടി പർപ്പസ് ബിൽഡിംഗ്
2. ഭവന നിർമ്മാണത്തിൽ 680 വീടുകൾ നിർമ്മിച്ച് റെക്കാർഡ് നേട്ടം
3. ഫയർ സ്റ്റേഷന് വേണ്ടി നഗരസഭ ഭൂമി വിലയ്ക്ക് വാങ്ങി
4. വീടുകളിൽ കുടിവെള്ള കണക്ഷന് സാമ്പത്തിക സഹായം
5. വലിയ റോഡുകൾ മുതൽ ഇടവഴികൾ വരെ മെച്ചപ്പെടുത്തി
6. പരവൂർ ഡിഗ്രി കോളേജ് - കേരളാ യൂണിവേഴ്സിറ്റിക്ക് (യു.ഐ.ടി) പുതിയ കെട്ടിടം
7. തെരുവ് വിളക്ക് സംവിധാനം മെച്ചപ്പെടുത്തി
8. ടോയ്‌ലെറ്റ് ഇല്ലാത്ത വീടുകൾക്ക് ടോയ്‌ലെറ്റ്
9. മത്സ്യ മാർക്കറ്റിന് ഭൂമി ആർജിക്കൽ
10. മെച്ചപ്പെട്ട ശുചിത്വ പരിപാലനം
11. സാമൂഹിക ക്ഷേമ പെൻഷനുകൾ
12. നെടുങ്ങോലം ആശുപത്രിയിൽ രണ്ടുനില കെട്ടിടം (ഡിജിറ്റൽ എക്സ്റേ, ഫിസിയോതെറാപ്പി യൂണിറ്റ്)


കെ.പി. കുറുപ്പ്

ചെയർമാൻ, പരവൂർ നഗരസഭ


 പ്രതിപക്ഷം


1. ദിശാബോർഡുകൾ സ്ഥാപിക്കാത്ത ഏക നഗരസഭ
2. റെയിൽവേ ഓവർ ബ്രിഡ്ജിന് തെക്കും വലത്തേക്കും മീനാട് കുടിവെള്ള പദ്ധതി വന്നില്ല
3. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് ശ്മശാനം നിർമ്മിച്ചെങ്കിലും പ്രവർത്തനക്ഷമമല്ല
4. ഖരമാലിന്യ സംസ്കരണ പ്ലാന്റ് ഇല്ല
5. അറവുശാല പൂട്ടിയിട്ട് പത്ത് വർഷം
6. തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല
7. പകുതിയിലധികം വാർഡുകളിൽ അങ്കണവാടികൾക്ക് കെട്ടിടമില്ല
8. നെടുങ്ങോലം താലൂക്ക് ആശുപത്രിയായി ബോർഡ് വച്ചതല്ലാതെ ആവശ്യമായ ഡോക്ടർമാരോ, പാരാമെഡിക്കൽ സ്റ്റാഫുകളോ, അത്യാസന്ന വിഭാഗങ്ങളോ ഇല്ല
9. കൂനയിൽ മുതലക്കുളത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾ പൂട്ടിക്കിടക്കുന്നു
10. ഫയർസ്റ്റേഷന് പുക്കുളത്ത് വാങ്ങിയ സ്ഥലത്ത് നിർമ്മാണം ആരംഭിച്ചില്ല
11. സുനാമി കോളനിയിലെ ജീവിതം ദയനീയം
12. ഭവന പുനരുദ്ധാരണത്തിന് ഒരു രൂപ പോലും അനുവദിച്ചില്ല


പരവൂർ മോഹൻദാസ്

യു.ഡി.എഫ് ചെയർമാൻ