കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ജില്ലാ നേതൃയോഗം യോഗം ആസ്ഥാനത്ത് സംഘടിപ്പിച്ചു. യൂത്ത്മൂവ്മെന്റ് സംസ്ഥാന ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സിബു വൈഷ്ണവ് അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ ശർമ്മ സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ രഞ്ജിത്ത് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ പി. ശാലു, ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന പ്രമേയവും യോഗം പാസാക്കി.