covid

കൊല്ലം: ജില്ലയിൽ 431 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും ഒരാൾ അന്യസംസ്ഥാനത്ത് നിന്നും വന്നതാണ്. മൂന്നുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. 425 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

മഞ്ഞപ്പാറ സ്വദേശി തോമസ്(71), കണ്ണനല്ലൂർ സ്വദേശി കെ. ജോർജ്(88), കൊല്ലം ഫരീദിയ നഗർ സ്വദേശിനി സൈനബ താജുദ്ദീൻ (54) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 485 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5,​928 ആയി.