r-shankar-memorial-sakha
പരേതരായ ആലയത്ത് കെ. ഗോപാലന്റെയും ഭാര്യ കെ.എൻ. സുമതിയുടെയും സ്മരണാർത്ഥം എസ്.എൻ.ഡി.പി യോഗം 1810-ാം നമ്പർ കോട്ടയ്ക്കകം ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ നിർമ്മിക്കുന്ന ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുതിർന്ന കുടുംബാംഗം കെ. രാജൻ ഭദ്രദീപം തെളിക്കുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 1810-ാം നമ്പർ കോട്ടയ്ക്കകം ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ പരേതരായ ആലയത്ത് കെ. ഗോപാലന്റെയും ഭാര്യ കെ.എൻ. സുമതിയുടെയും സ്മരണാർത്ഥം നിർമ്മിക്കുന്ന ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം ശാഖാ മുൻ സെക്രട്ടറിയും ആലയത്ത് കുടുംബയോഗം പ്രസിഡന്റുമായ ജി. ദേവരാജൻ നിർവഹിച്ചു. മുതിർന്ന കുടുംബാംഗം കെ. രാജൻ ചടങ്ങിൽ ഭദ്രദീപം തെളിച്ചു.

ശാഖാ പ്രസിഡന്റ് ആലയത്ത് ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ, മുൻ ശാഖാ പ്രസിഡന്റ് ടി.എസ്. ബാഹുലേയൻ, ശാഖാ സെക്രട്ടറി പി. സുരേന്ദ്രൻ, മുൻ കോർപ്പറേഷൻ കൗൺസിലർ ജി. സോമരാജൻ, ആലയത്ത് കുടുംബയോഗം സെക്രട്ടറി കെ.ആർ. സതീഷ്, മുതിർന്ന കുടുംബാംഗം എസ്. സോമകുമാരി തുടങ്ങിയവർ സംസാരിച്ചു.