പുനലൂർ:കേരള സർവകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പുനലൂർ, അഷ്ടമംഗലം സ്വദേശിനിയും മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.സജിയുടെ ഭാര്യയുമായ രമ്യാ സജിയെ എ .ഐ .വൈ .എഫ് പുനലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ആദരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ എ. ഐ. വൈ .എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രവീൺ കുമാർ,മുൻ മുൻസിപ്പാൽ ചെയർമാൻ കെ.രാജശേഖരൻ, സി .പി .ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയനാഥൻ, എ .ഐ .വൈ .എഫ് നേതാക്കളായ ലാൽ കൃഷ്ണ, രാഹുൽ രാധാകൃഷ്ണൻ, സുധിൻ എന്നിവർ പങ്കെടുത്തു.