ningal

 അഞ്ചാണ്ട് പിന്നോട്ടെന്ന് വിമർശനം

കൊല്ലം: അഞ്ച് വർഷത്തിനുള്ളിൽ ചടയമംഗലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ നെടുനീളൻ പട്ടികയുമായാണ് ജില്ലാ പഞ്ചായത്തംഗം ഇ.എസ്. രമാദേവി നിൽക്കുന്നത്. എന്നാൽ വികസന മുരടിപ്പ് ചടയമംഗലത്തെ അഞ്ചുവർഷം പിന്നോട്ടടിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്.

ഇടതുപക്ഷത്തിന്റെ കുത്തക ഡിവിഷനുകളിലൊന്നാണ് ഇവിടം. ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന ശേഷം ഇടത് സ്ഥാനാർത്ഥികളെ ഇവിടെ വിജയിച്ചിട്ടുള്ളൂ. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എസ്. രമാദേവി മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഗോപിക റാണിയെയാണ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. അഞ്ചുവർഷം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്നു.

 ഭരണപക്ഷം

1. റോഡ് വികസനത്തിന്ൽ 6.25 കോടി

2. 2.5 കോടിയുടെ കുടിവെള്ള പദ്ധതി

3. ഇട്ടിവ വയല വാസുദേവൻ മെമ്മോറിയൽ സ്കൂൾ വികസനത്തിന് 1.05 കോടി

4. ചടയമംഗലം മഹാത്മാഗാന്ധി ഹൈസ്കൂളിന് 90 ലക്ഷം

5. മൂന്ന് സ്കൂളുകളിൽ കശുമാവിൻ തൈ വിതരണം

6. ഇട്ടിവ, ചടയമംഗലം സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷിൻ, വേസ്റ്റ് ബിൻ

7. അങ്കണവാടികൾക്ക് പഞ്ചായത്തുമായി ചേർന്ന് കെട്ടിടത്തിന് സ്ഥലം വാങ്ങാൻ പണം

8. 65 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ

9. അരയ്ക്ക് താഴെ തളർന്ന നാല് വിദ്യാർത്ഥികൾക്ക് ജോയി സ്റ്റിക്ക് ഓപ്പറേറ്റഡ് വീൽചെയർ

10. പത്ത് കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ

11. ചടയമംഗലത്ത് എസ്.സി പകൽവീടും ജനറൽ പകൽവീടും

12. ചടയമംഗലം ഇലിപ്പാംപണ കോളനി, ഇട്ടിവയിലെ മഞ്ഞപ്പാറ കോളനി എന്നിവിടങ്ങളിൽ മണ്ണ് സംരക്ഷണം

ഇ.എസ്. രമാദേവി

ജില്ലാ പഞ്ചായത്ത് അംഗം

 പ്രതിപക്ഷം

1. പകൽ വീട് നിർമ്മാണത്തിൽ വൻ അഴിമതി

2. മിക്ക അങ്കണവാടികളും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ

3. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ അങ്കണവാടി പോലും ശോച്യാവസ്ഥയിൽ

4. റോഡ് വികസനം ഇലക്ഷന് മുന്നോടിയായുള്ള തട്ടിക്കൂട്ട്. ടാറിംഗ് കഴിഞ്ഞ് കരാറുകാർ പോയപ്പോൾ റോഡ് തകർന്നു

5. കുടിവെള്ള പദ്ധതികൾ ലക്ഷ്യത്തിലെത്തിയില്ല, പണം മുടക്കി, പക്ഷെ വെള്ളമില്ല

6. ഹൈടെക്കാക്കിയ സ്കൂളുകൾ പോലും ദയനീയാവസ്ഥയിൽ

7. തരിശ് പാടങ്ങൾ കൃഷിയോഗ്യമാക്കാൻ പദ്ധതികളില്ല

8. ക്ഷേമപദ്ധതി ആനുകൂല്യം സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാത്രം

9. എല്ലായിടത്തും മാലിന്യ പ്രശ്നം രൂക്ഷം, തെരുവുനായ വന്ധ്യംകരണ പദ്ധതി പാളി

10. വനിതകൾക്കും യുവാക്കൾക്കും തൊഴിൽ ലഭ്യമാക്കാൻ പുതിയ സംരംഭങ്ങളില്ല

11. നിലമേൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കാടുകയറി

12. പുതിയ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിച്ചില്ല

എ. ഷാജഹാൻ

കോൺഗ്രസ് ചടയമംഗലം മണ്ഡലം പ്രസിഡന്റ്