navas
ശാസ്താംകോട്ട താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രിയിൽ നിർമ്മിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

ശാസ്താംകോട്ട : താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രിയിൽ നിർമ്മിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിപ്രകാരം മൂന്ന് കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നാല് നിലകളിലായി ഐ.സി.യു, ഒ.പി, ഐ.പി, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയാണ് കെട്ടിടത്തിലുണ്ടാവുക. മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി സ്വാഗതം പറഞ്ഞു. അഡ്വ. കെ. സോമപ്രസാദ് എം.പി, ഐ. നൗഷാദ്, കെ. കൃഷ്ണകുമാരി, കെ. കലാദേവി, മുബീന, അബ്‌ദുൾ ലത്തീഫ്, കെ. .ശോഭന , ടി അനില എസ്. ദിലീപ് കുമാർ , പി.കെ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.