കൊല്ലം: കൊല്ലം കോർപ്പറേഷനിൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറാണ് ഇന്നലെ 33 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസിന് ഒരു സീറ്ര് നൽകി. ബാക്കി 54 സീറ്റുകളിലും ബി.ജെ.പി മത്സരിക്കാനാണ് എൻ.ഡി.എയിലെ ധാരണ. ബാക്കിയുള്ള സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും.
കന്നിമേൽ - എസ്.ജെ. ജയ, ആലാട്ട്കാവ് - മഞ്ജുഷ, മുളങ്കാടകം- ആർ.ആർ. രജനി, തിരുമുല്ലാവാരം - സൂര്യ ബി. ചന്ദ്രൻ, കൈക്കുളങ്ങര- എസ്. രഞ്ജിനി, കച്ചേരി - എം.എസ്. ലാൽ, പള്ളിത്തോട്ടം - പ്രണവ് താമരക്കുളം, ഉദയമാർത്താണ്ഡപുരം - അഭിഷേക് മുണ്ടയ്ക്കൽ, പട്ടത്താനം - രാജേഷ്, മുണ്ടയ്ക്കൽ - വിനിത വികാസ്, മണക്കാട് - അനിത ബിന്ദു, പാലത്തറ - എ. അനീഷ് കുമാർ, പുന്തലത്താഴം- എ. രാജലക്ഷ്മി, കിളികൊല്ലൂർ - കാന അഭിലാഷ്, വടക്കേവിള- ആതിര വിജയൻ, പാൽക്കുളങ്ങര- ടി. ധന്യ, കോളേജ് ഡിവിഷൻ- എ. ശാന്തിനി, ചാത്തിനാംകുളം - വി. സനി, അറുനൂറ്റിമംഗലം - രജനി, കല്ലുന്താഴം - ആർ. ശ്രീരാജ്, കോയിക്കൽ - ഷാജുകുമാർ, കടപ്പാക്കട - കൃപ വിനോദ്, ഉളിയക്കോവിൽ ഈസ്റ്റ് - മോൻസി ദാസ്, ഉളിയക്കോവിൽ - ടി.ആർ. അഭിലാഷ്, ആശ്രാമം - എസ്. സജിദാനന്ദ്, വടക്കുംഭാഗം - എസ്. ഹെലൻ, തേവള്ളി - ബി. ഷൈലജ, കടവൂർ- ജി. വിജിത രാജ്, അഞ്ചാലുംമൂട് - സീസ പിള്ള, കുരീപ്പുഴ - എൻ.ആർ. ആരതി രാജൻ, കുരീപ്പുഴ വെസ്റ്റ് - സംഗീത ബിനു, മീനത്തുചേരി - കെ.എസ്. പ്രദീപ്കുമാർ, മരുത്തടി - മഗ്ദലിൻ സുനിൽ എന്നിവരെയാണ് ഇന്നലെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.