town
താലൂക്ക് കച്ചേരി ജംഗ്ഷന് സമീപം ചിന്നക്കടയിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് ഷെൽട്ടർ

കൊല്ലം: താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് നിയമവിരുദ്ധമായി മാറ്റിയതിനെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് കൊല്ലത്തിന്റെ ചരിത്രത്തെ തന്നെ അവഹേളിക്കുന്ന നടപടിയാണെന്ന് ആരോപിച്ച് റവന്യൂ വകുപ്പിനടക്കം പരാതി നൽകാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. താലൂക്ക് കച്ചേരി ജംഗ്ഷനിലെ ചിന്നക്കട ഭാഗത്തേക്കുള്ള ബസ് ഷെൽട്ടർ ഒരാഴ്ച മുൻപ് നവീകരിച്ചപ്പോഴാണ് വേളാങ്കണ്ണി പള്ളി ജംഗ്ഷൻ എന്ന് സ്ഥലപ്പേര് മാറ്റിയെഴുതിയത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലനാമ അതോറിറ്റിക്കാണ് സ്ഥലപ്പേരുകൾ മാറ്റാനുള്ള അധികാരം. എന്നാൽ റവന്യൂ വകുപ്പിൽ അപേക്ഷ നൽകാതെയാണ് ബസ് ഷെൽട്ടറിൽ സ്ഥലപ്പേര് മാറ്റിയെഴുതിയത്.

വേലുത്തമ്പി ദളവയുടെ കാലത്താണ് നേരത്തേ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഥാപിച്ചത്. അന്ന് ധന്യകാര്യ സെക്രട്ടറിക്ക് മുളക് മടിശീല കാര്യക്കാരൻ എന്നായിരുന്നു സ്ഥാനപ്പേര്. അക്കാലത്ത് കൊല്ലത്തെ ഭരണസിരാ കേന്ദ്രം കൂടിയായിരുന്നു ഇവിടം. വേലുത്തമ്പി ഇവിടെ തമ്പടിച്ചിട്ടുണ്ട്. പിന്നീട് കേണൽ മൺറോ ദിവാനായപ്പോഴാണ് താലൂക്ക് കച്ചേരി എന്ന് പേര് മാറ്റിയത്. ഈ സ്ഥലത്തിന്റെ പേര് മാറ്റിയെഴുതിയാലും ജനങ്ങളുടെ മനസിൽ പതിയില്ല. അവർക്ക് ഈ സ്ഥലം എന്നും താലൂക്ക് കച്ചേരി ജംഗ്ഷൻ തന്നെയാകും

ചേരിയിൽ സുകുമാരൻ നായർ

ക​ച്ചേ​രി​ ​ജം​ഗ്ഷ​ന്റെ​ ​പേ​ര് ​മാ​റ്റി​യ​ത് ​യാ​ദൃ​ശ്ചി​ക​മ​ല്ല.​ ​സ്ഥ​ല​നാ​മ​ങ്ങ​ളെ​പ്പോ​ലും​ ​സി.​പി.​എം​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ട​ത്തി​നാ​യി​ ​മാ​റ്റു​ക​യാ​ണ്.​ ​താ​ലൂ​ക്ക് ​ക​ച്ചേ​രി​ ​ജ​ന​മ​ന​സു​ക​ളി​ൽ​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​താ​ണ്.​ ​ഈ​ ​സ്ഥ​ല​ത്തി​ന്റെ​ ​പേ​ര് ​മാ​റ്റി​യ​തി​ന് ​പി​ന്നി​ൽ​ ​വോ​ട്ട് ​ബാ​ങ്ക് ​രാ​ഷ്ട്രീ​യ​മാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ചി​ല​രു​ടെ​ ​വോ​ട്ട് ​ഉ​റ​പ്പി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​ത്ത​രം​ ​ത​ന്ത്ര​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ ​തി​രി​ച്ച​റി​യും.
ബി.​ബി.​ ​ഗോ​പ​കു​മാ​ർ​
​(​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്)