c
സ​വാ​ള​വി​ല​ ​വ​ർ​ദ്ധ​ന​വി​നെ​തി​രെ​ 20​ ​രൂ​പ​യ്ക്ക് ​ഉ​ള്ളി​ ​ന​ൽ​കി​ക്കൊ​ണ്ടു​ള്ള​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധം​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​സി.​ബി.​ ​പു​ഷ്പ​ല​ത​ ​കൊ​ല്ല​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: ഉള്ളിവില നിയന്ത്രിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സാധാരണക്കാർക്ക് 20 രൂപയ്ക്ക് ഉള്ളി നൽകി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സിബി പുഷ്പലത (കർണാടക) പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മുൻപ് സർക്കാർ ഏജൻസികൾ വഴി ഉള്ളി സംഭരണം നടത്തുന്നതും വിലവർദ്ധനവുണ്ടാകുന്ന സമയത്ത് സാധാരണക്കാർക്ക് പൊതുവിതരണ സംവിധാനങ്ങൾ വഴി ഉള്ളി വിതരണം ചെയ്യുന്നതും പതിവായിരുന്നെന്ന് അവ‌ർ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കോർപറേറ്റുകൾക്ക് കാർഷിക വിഭവങ്ങൾ വൻതോതിൽ സംഭരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. പുതിയ കാർഷിക ബില്ലിലൂടെ കർഷകരെ ദ്രോഹിക്കുകയാണ് സർക്കാരെന്നും അവർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ജില്ലാ പ്രസിഡന്റ് അരുൺരാജ്, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ഹർഷാദ് മുതിരപറമ്പിൽ, അജു ചിന്നക്കട, ഉല്ലാസ് ഉളിയക്കോവിൽ, ഷെഹൻ ഷാ എന്നിവർ പങ്കെടുത്തു.