ഓയൂർ: കാൽ നൂറ്റാണ്ടായി തരിശ് കിടന്ന പൂയപ്പള്ളി ചെങ്കുളം ഏലായിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഏക്കർ ഭൂമിയിൽ കൃഷിയിറക്കി. പൂയപ്പള്ളി കൃഷിഭവന്റെ സഹായത്തോടെ കർഷകരായ ഗീത ജോർജ്, അജയകുമാർ, തോമസ് എന്നിവരാണ് നിലം ഏറ്റെടുത്ത് കൃഷിയ്ക്ക് യോഗ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ കൃഷി ഓഫീസർ ദിവ്യ, അസിസ്റ്റന്റുമാരായ പരമേശ്വരൻ പിള്ള, ഗ്രേയ്സൺ എന്നിവർ പങ്കെടുത്തു.