prathy
കഞ്ചാവ് പ്രതി രതീഷ്

ഓയൂർ: ചെറുമക്കൽ താന്തോന്നിക്കാവിന് സമീപം ബഥേൽ ഹൗസിൽ നാസറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചൽ തടിക്കാട് കുഴക്കാല പുത്തൻവീട്ടിൽ രതീഷി (36) നെ കഞ്ചാവ് വില്കുന്നതിനിടെ പൊലീസ് പിടികൂടി.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ അമ്പലംകുന്ന് കൈതയിൽവച്ച് യുവാക്കൾക്ക് കഞ്ചാവ് വില്ക്കുന്നതിനിടെയാണ്ഇയാൾ പിടിയിലായത്.രതീഷ് സഞ്ചരിച്ചിരുന്ന ബൈക്കും മൂന്ന് പൊതികളിലായി മുപ്പത് ഗ്രാം കഞ്ചാവും 6000 രൂപയും പിടിച്ചെടുത്തു. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കൊലപാതകത്തിനും മറ്റ് വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്തിനും കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങൾ പൂയപ്പള്ളി എസ്.ഐ. അഭിലാഷ്, എ.എസ്.ഐമാരായ ഹരികുമാർ ,ഗോപകുമാർ, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്‌.