covid

കൊല്ലം: ജില്ലയിൽ ഇന്നലെ 679 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. നാലുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 669 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂർ സ്വദേശി ശ്രീകണ്ഠൻ നായർ (59) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 779 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,​874 ആയി.