കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ 40,027 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനത്താണ്. കൊവിഡ് ബാധിച്ച 34,063 പേർ രോഗമുക്തരായി. മാർച്ച് 27നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥരീകരിച്ചത്. കഴിഞ്ഞമാസമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്.