കൊല്ലം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇടത് മുന്നണിയേക്കാൾ മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നത്. ഡി.സി.സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയാണ് പ്രഖ്യാപനം നടത്തിയത്.
ഡിവിഷനും സ്ഥാനാർത്ഥികളും
കുലശേഖരപുരം: ഷീബാ ബാബു, ഓച്ചിറ: ബി.സെവന്തി കുമാരി, ശൂരനാട്: അംബികാ വിജയകുമാർ, കുന്നത്തൂർ: ദിനേശ് ബാബു, നെടുവത്തൂർ: എസ്. ജയശ്രീ, കലയപുരം: ആർ.രശ്മി, തലവൂർ: രാധാ മോഹൻ, വെട്ടിക്കവല: അഡ്വ. ബ്രിജേഷ് എബ്രഹാം, കരവാളൂർ: ഷിബു ബെഞ്ചമിൻ, അഞ്ചൽ: ലതാ സുനിൽ, കുളത്തൂപ്പുഴ: ഏരൂർ സുഭാഷ്, ചടയമംഗലം: വി.ഒ. സാജൻ, വെളിനല്ലൂർ: എസ്.എസ്. ശരത്ത്, വെളിയം: ബിന്ദു ശ്രീകുമാർ, നെടുമ്പന: ഷീലാ ദുഷ്യന്തൻ, ഇത്തിക്കര: അഡ്വ. ഫേബ സുദർശനൻ, കല്ലുവാതുക്കൽ: ജയശ്രീ രമണൻ, മുഖത്തല: അഡ്വ. യു. വഹിദ, കുണ്ടറ: കെ. ബാബുരാജൻ, തേവലക്കര - ദിനകർ കോട്ടക്കുഴി.