photo
കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായ മോഷ്ടാവ് മുരുകൻ

കരുനാഗപ്പള്ളി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇടുക്കി പൊൻകുന്നം സ്വദേശി മനോജ് എന്ന് വിളിക്കുന്ന മുരുകനെ കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. ഇന്നലെ മരുതൂർക്കുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതിയുടെ ബാഗ് മോഷ്ടിച്ചു. ബാഗിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നെടുത്തു. യുവതി ബഹളം വെച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ മോഷ്ടവിനെ തടഞ്ഞ് വെച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ.ജയശങ്കർ, സി.പി.ഒ ശ്രീകാന്ത്, രാദീവ് എ.എസ്.ഐ ജയകുമാർ, എന്നിവരാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മോഷണത്തിന് ജയൽ ശിക്ഷ അനുഭവിച്ച ശേഷം 4 മാസത്തിന് മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്.