vikasanam
വികസനം

 ശ്രദ്ധേയ പദ്ധതികൾ ഇല്ലെന്ന് വിമർ‌ശനം

കൊല്ലം: അഞ്ചുവർഷം മുൻപ് ഇടത് തരംഗം ആഞ്ഞുവീശിയപ്പോൾ കൊറ്റങ്കരയും മറിച്ചൊന്നും ചിന്തിക്കാതെ കൂടെനിന്നു. സി.പി.എമ്മിലെ ഷേർളി സത്യദേവനെ 4,762 വോട്ടുകൾക്ക് വിജയിപ്പിച്ച് ജില്ലാ പഞ്ചായത്ത് കൗൺസിലിലേക്ക് അയച്ചു. അഞ്ചുവർഷത്തിനിടെ വിദ്യാഭ്യാസ, പശ്ചാത്തല മേഖലകളിൽ ഉൾപ്പെടെ സമഗ്രമായ മുന്നേറ്റം നടത്താനായെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. എന്നാൽ ശ്രദ്ധേയമായ ഒരു പദ്ധതിയും കൊണ്ടുവരാനായില്ലെന്നാണ് യു.ഡി.എഫ് വിമർശനം.

 ഭരണപക്ഷം

1. കൊറ്റങ്കര പഞ്ചായത്തിൽ പത്തുലക്ഷത്തിന് പകൽ വീട്

2. മാമ്പുഴ - കാടൻവിള റോഡ് 50 ലക്ഷത്തിന് നവീകരിച്ച് മാതൃകാ റോഡാക്കി

3. ചെറിയമ്പനാട്ട് കുളം മുതൽ കോട്ടേക്കുന്ന് തോട് വരെയുള്ള നീർച്ചാലിന് 25 ലക്ഷം മുടക്കി പാർശ്വഭിത്തി

4. ചെറിയമ്പനാട്ട് കുളത്തിന് സമീപം പുതിയ കുടിവെള്ള പദ്ധതി

5. കൊറ്റങ്കരയിലെ മീനാക്ഷിവിലാസം സർക്കാർ സ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ

6. മോട്ടോർ ഘടിപ്പിച്ച വീൽ ചെയറുകൾ രണ്ടുപേർക്ക്

7. തിരഞ്ഞെടുത്ത യൂത്ത് ക്ലബുകൾക്ക് സ്പോർട്സ് കിറ്റ്

8. തിരഞ്ഞെടുത്ത ലൈബ്രറികൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ

9. അപേക്ഷ നൽകിയ എല്ലാ അംഗ പരിമിതർക്കും സ്കൂട്ടർ

10. കൊറ്രങ്കര, ഇളമ്പള്ളൂർ പഞ്ചായത്തുകളിലായി 20 പട്ടികജാതി കുടുംബശ്രീ വനിതകൾക്ക് ആധുനിക തയ്യൽ യന്ത്രങ്ങൾ

ഷേർളി സത്യദേവൻ

ജില്ലാ പഞ്ചായത്തംഗം - സി.പി.എം

പ്രതിപക്ഷം

1. കാർഷിക ഉത്പാദന മേഖലയിൽ ഇടപെട്ടില്ല

2. പട്ടികജാതി മേഖലകളിൽ അടിസ്ഥാന വികസനം പോലും നടപ്പാക്കിയില്ല

3. പശ്ചാത്തല മേഖലയിലെ പദ്ധതികളെല്ലാം രാഷ്ട്രീയ കേന്ദ്രീകൃതമായി

4. വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ പദ്ധതികളില്ല

5. കശുഅണ്ടി തൊഴിലാളികൾ ഏറെയുള്ള ഡിവിഷനിൽ അവരെ സഹായിക്കാൻ ശ്രമിച്ചില്ല. അവരുടെ പദ്ധതികൾ പോലും അട്ടിമറിച്ചു

6. റോഡുകൾ നവീകരിക്കാൻ ശ്രമിച്ചില്ല

7. കുടിവെള്ള ക്ഷാമം നേരിടുന്ന ജനങ്ങൾക്കായി പദ്ധതികളില്ല

8. ജലാശയം, നീർച്ചാലുകൾ എന്നിവയുടെ സംരക്ഷണത്തിന് ശ്രമിച്ചില്ല

9. സ്ത്രീകളുടെ സാമൂഹിക ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ കൊടുത്തില്ല

10. ഈ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും

രഘു പാണ്ഡവപുരം

ഡി.സി.സി ജനറൽ സെക്രട്ടറി

 2015ലെ വോട്ട് നില

ഷേർളി സത്യദേവൻ - സി.പി.എം: 22,795

ലതികാകുമാരിഅമ്മ - ആർ.എസ്.പി: 18,033

അനു - ബി.ജെ.പി: 12,430

എ. സുധർമ്മ - സ്വതന്ത്ര: 1,189