കൊല്ലം: ചാത്തന്നൂർ ജനമൈത്രി പൊലീസിന്റെയും അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും എസ്.ബി.ഐ ചാത്തന്നൂർ ശാഖയുടെയും ആഭിമുഖ്യത്തിൽ ചാത്തന്നൂർ ഏറം ലക്ഷംവീട് കോളനിയിലെയും ആദിച്ചനല്ലൂർ മൂലത്തെങ്ങുവിള കോളനിയിലെയും 45 കുടുംബങ്ങൾക്ക് പലവ്യഞ്ജന - പച്ചക്കറി കിറ്രുകൾ വിതരണം ചെയ്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിത്യവൃത്തിക്കു പോലും വകയില്ലാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്രുകൾ നൽകിയത്. ചാത്തന്നൂർ എ.സി.പി ഷൈനു തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർമാരായ അനിൽ കുമാർ, ദിനേശ് കുമാർ എന്നിവരും കിഷോർ അതിജീവൻ, മിഥുൻ, അംലാദ്, സുബാഷ്, രാജീവ് കനിവ്, ബിന്ദു, ശ്യാം, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.