photo
ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ താച്ചയിൽ മുക്കിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ കേന്ദ്ര ഓഫീസ് താച്ചയിൽ മുക്കിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, പാലിയേറ്റീവ് സൊസൈറ്റി രക്ഷാധികാരി പി.ആർ. വസന്തൻ, സൊസൈറ്റി പ്രസിഡന്റ് കെ.ജി. ശിവപ്രസാദ്, സെക്രട്ടറി കോട്ടയിൽ രാജു, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ഡോ. നിസാർ, എ. സജീവ് തുടങ്ങിയവർ പങ്കെടുത്തു.