news
താലൂക്ക് കച്ചേരി ജംഗ്ഷനിലെ ബസ് ഷെൽട്ടറിൽ പേര് മാറ്റി എഴുതിയതുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലം: താലൂക്ക് കച്ചേരി ജംഗ്ഷനിലെ ബസ് ഷെൽട്ടറിൽ സ്ഥലപ്പേര് മാറ്റി എഴുതിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സംഭവം വരുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. നഗരത്തിലെ ചില റസിഡന്റ്സ് അസോസിയേഷനുകളും സ്ഥലപ്പേര് മാറ്റിയെഴുതിയതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്.

'' താലൂക്ക് കച്ചേരി ജംഗ്ഷൻ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഈ സ്ഥലത്തിന്റെ പേര് മാറ്റുന്നത് ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും അവഗണിക്കുന്നതിന് തുല്യമാണ്. ഇതിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത്തരം സ്ഥാപിത താല്പര്യങ്ങൾക്കെതിരാണ് ജനവികാരം. ഇത് തിരിച്ചറിയാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.''

രഞ്ജിത്ത് രവീന്ദ്രൻ (ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ)

''ചില പ്രത്യേക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് മാറ്റിയത്. ഇത് അവിചാരിതമായി സംഭവിച്ചതല്ല. പിന്നിൽ ഗൂഢാലോചനയുണ്ട്. താലൂക്ക് കച്ചേരി ജംഗ്ഷനുള്ള പ്രാധാന്യത്തെ അവഹേളിക്കലാണ് പേരുമാറ്റൽ. കൊല്ലത്തിന്റെ ചിരപുരാതനമായ ചരിത്രത്തെ മാറ്റമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതികരിക്കും. " വിനു വിജയൻ(ശിവസേന ജില്ലാ കൺവീനർ)