കൊല്ലം: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 22,20,425 വോട്ടർമാർ. കൊല്ലം കോർപ്പറേഷനിൽ മാത്രം 3,06,365 വോട്ടർമാരുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 47,195 വോട്ടർമാരുള്ള തൃക്കോവിൽവട്ടമാണ് ഏറ്റവുമധികം വോട്ടർമാരുള്ള പഞ്ചായത്ത്. സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും ഏറ്റവും അധികമുള്ള പഞ്ചായത്തും തൃക്കോവിൽവട്ടമാണ്. മയ്യനാട് ഗ്രാമപഞ്ചായത്തിൽ 42, 228 വോട്ടർമാർ ഉണ്ടെങ്കിലും പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് പന്മനയാണ്.
ജില്ലയിൽ ആകെ
വോട്ടർമാർ: 22,20,425
ട്രാൻസ്ജെൻഡർ: 19
സ്ത്രീകൾ: 11,77,437
പുരുഷൻമാർ 10,42,969
കൊല്ലം കോർപ്പറേഷൻ
വോട്ടർമാർ: 3,06,365
ട്രാൻസ്ജെൻഡർ: 2
സ്ത്രീകൾ: 1,59,976
പുരുഷൻമാർ: 1,46,387
മുനിസിപ്പാലിറ്റി
പരവൂർ
വോട്ടർമാർ: 31,357
സ്ത്രീകൾ : 17,218
പുരുഷൻമാർ: 14,139
പുനലൂർ
വോട്ടർമാർ: 41,668
സ്ത്രീകൾ : 22,247
പുരുഷൻമാർ: 19,421
കരുനാഗപ്പള്ളി
വോട്ടർമാർ: 41,860
സ്ത്രീകൾ : 21819
പുരുഷൻമാർ : 20041
കൊട്ടാരക്കര
വോട്ടർമാർ: 26,399
സ്ത്രീകൾ : 14,091
പുരുഷൻമാർ : 12,308
ഗ്രാമപഞ്ചായത്തുകൾ
വോട്ടർമാർ: 17,72,776
സ്ത്രീകൾ: 9,42,086
പുരുഷന്മാർ: 8,30,673
ട്രാൻസ്ജെൻഡർ: 17