 
ശാസ്താംകോട്ട : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ മൈനാഗപ്പള്ളി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരേക്കറിൽ ഇറക്കിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദഘാടനം ചെയ്തു. പാലാഴി ഇനത്തിൽപ്പെട്ട നെല്ലാണ് ലോക്ക് ഡൗൺ കാലയളവിൽ വിതച്ചത്. അനീഷ് നവമി, എസ്. സുധീർഷ, അഡ്വ. അൻസാർ ഷാഫി, ബ്ലോക്ക് സെക്രട്ടറി കെ. സുധീഷ്, ആർ.ബി. രജി കൃഷ്‌ണ, മനീഷ് ഭാസ്‌കർ, മുഹമ്മദ് ബാദുഷ, നദിയാ ഷിഹാദ് തുടങ്ങിയവർ പങ്കെടുത്തു.