
കൊല്ലം: ജില്ലയിലെ മലയോര ഡിവിഷനുകളിൽ ഒന്നാണ് അഞ്ചൽ. ഇവിടെ കുന്നോളം വികസന പ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനു പറയുന്നത്. എന്നാൽ അഞ്ചലിൽ വികസനമുരടിപ്പിന്റെ കാലമാണ് പിന്നിട്ടതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
അഞ്ചൽ, അലയമൺ, ഏരൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ ചില വാർഡുകൾ ഒഴികെയുള്ള പ്രദേശങ്ങൾ ചേർന്നതാണ് അഞ്ചൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഒരു മുന്നണിക്കും തങ്ങളുടെ കുത്തകയെന്ന് അവകാശപ്പെടാനാകാത്ത മേഖലയാണിത്. കഴിഞ്ഞതവണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ് നിസാര വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.സി. ബിനുവിനോട് പരാജയപ്പെട്ടത്.
ഭരണപക്ഷം
1. ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്കിന് കാർഷിക സംഭരണ കേന്ദ്രവും വിതരണ വാഹനവും (10 ലക്ഷം)
2. വിളക്കുപാറ വയോജന വിശ്രമ കേന്ദ്രം (15 ലക്ഷം)
3. അയിലറ കുടിവെള്ള ചിറ (15 ലക്ഷം)
4. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം (2 കോടി)
5. പൊതുമരാമത്ത് പ്രവൃത്തികൾ (6 കോടി)
6. പാലങ്ങൾക്ക് 50 ലക്ഷം
7. ഡിവിഷനിലെ ആറ് സർക്കാർ സ്കൂളുകളിൽ മികച്ച താത്കാലിക അദ്ധ്യാപകരെക്കൂടി നിയമിച്ച് 100 ശതമാനം വിജയത്തിലെത്തിച്ചു
8. വികലാംഗർക്ക് മുച്ചക്ര വാഹനം, മോട്ടറൈസ്ഡ് വീൽച്ചെയറുകൾ
9. ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്
10. പട്ടികജാതി, വനിതാ ഗ്രൂപ്പുകൾക്ക് തയ്യൽ മെഷീനും പരിശീലനവും
11. പട്ടികജാതി വിഭാഗങ്ങൾക്ക് സായുധ സേനകളിൽ പ്രവേശനത്തിനുള്ള പരിശീലനം
12 ലൈഫ് പദ്ധതിയിൽ കൂടുതൽ പേർക്ക് ധനസഹായത്തിനായി ജില്ലാ പഞ്ചായത്ത് വിഹിതം
കെ.സി. ബിനു (ജില്ലാ പഞ്ചായത്ത് അംഗം)
പ്രതിപക്ഷം
1. ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേഡിയമെന്ന പ്രഖ്യാപനം 10 വർഷമായിട്ടും യാഥാർത്ഥ്യമായിട്ടില്ല
2. പാതിവഴിയിൽ നിൽക്കുന്ന സ്റ്റേഡിയം നിർമ്മാണത്തിൽ വൻഅഴിമതി
3. ജില്ലാ പഞ്ചായത്ത് റോഡുകളിൽ പലതും നവീകരിച്ചില്ല
4. പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം
5. സ്കൂളുകളിലെ താത്കാലിക നിയമനങ്ങളിൽ കോഴ ഇടപാട്
6. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച
7. പ്രളയകാലത്ത് ജനപ്രതിനിധിയെ കണ്ടില്ല
8. തോട്ടമേഖലയ്ക്കും കൃഷിക്കും വേണ്ടി ഒന്നും ചെയ്തില്ല
9. ഭരണപക്ഷത്തെ ഭിന്നതയിൽ പല പദ്ധതികളും മുടങ്ങി
10. യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ വാർഡുകളെ പൂർണമായും തഴഞ്ഞു
11. റോഡുനവീകരണത്തിൽ അഴിമതി
12.സ്വയംതൊഴിൽ പദ്ധതികൾ ആവിഷ്കരിച്ചില്ല
എസ്.ജെ. പ്രേംരാജ് (യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്)