kattila
ആദിത്യയുടെ കുടുംബത്തിനായി നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെപ്പ് ചടങ്ങ് വാവ സുരേഷ് നിർവഹിക്കുന്നു.

ആദിത്യയുടെ കുടുംബത്തിന്റെ വീടിന് കട്ടിള വെച്ച് വാവ സുരേഷ്

പത്തനാപുരം : പത്തനാപുരം ഗ്രാമ പഞ്ചായത്തിൽ മാങ്കോട് അബേദ്ക്കർകോളനിയിൽ പാമ്പ് കടിയേറ്റ് മരിച്ച പത്ത് വയസുകാരി ആദിത്യയുടെ കുടുംബത്തിന് വാവാ സുരേഷ് നൽകുന്ന വീടിന്റെ കട്ടിളവയ്പ്പ് കഴിഞ്ഞു. വാവ സുരേഷിന്റെ നേരിട്ടുളള മേൽനോട്ടത്തിൽ വളരെ വേഗത്തിലാണ് വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പതിമൂന്ന് ലക്ഷം രൂപായിലധികം ചെലവഴിച്ചാണ് വീടിന്റെ നിർമ്മാണം.

മൂന്ന് മാസത്തിനുളളിൽ തന്നെ പണി പൂർത്തീകരിച്ച് താക്കോൽ നൽകാനാണ് വാവയുടെ തീരുമാനം.

പത്തനാപുരം മാങ്കോട് ചരുവിളപുത്തൻ വീട്ടിൽ രാജീവ് -സിന്ധു ദമ്പതികളുടെ മകൾ ആദിത്യ കഴിഞ്ഞ മാസം നാലാം തീയതിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ അനുജത്തിക്കൊപ്പം തറയിൽ കിടന്നുറന്നുകയായിരുന്ന ആദിത്യയുടെ ചെവിയിൽ പാമ്പ് കടിക്കുകയായിരുന്നു.മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 5 ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദിത്യ.