photo
കരുനാഗപ്പള്ളി ദേശീയപാതയിലെ അനധികൃത വാഹന പാർക്കിംഗ്.

കരുനാഗപ്പള്ളി: ടൗണിലെ അനധികൃത വാഹന പാർക്കിംഗിന് അറുതി വരുത്തണമെന്ന കാൽനട യാത്രാരുടെ ആവശ്യം ശക്തമാകുന്നു. നഗരത്തിന്റെ നവീകരണം പൂർത്തിയായ ശേഷവും അനധികൃത പാർക്കിംഗിന് അവസാനമില്ല. കൊവിഡ് കാലയളവിൽ പോലും ടൗണിൽ ധാരാളം വാഹനങ്ങൾ എത്തുന്നുണ്ട്. ഇതെല്ലാം ദേശീയപാതയിൽ അനധികൃതകമായാണ് പാർക്ക് ചെയ്യുന്നത്. ലാലാജി ജംഗ്ഷൻ മുതൽ വടക്കോട്ട് താലൂക്ക് ആശുപത്രി ജംഗ്ഷൻ വരെയാണ് അനധികൃത പാർക്കിംഗ് കാണാനാവുക. പകൽ സമയങ്ങളിൽ കരുനാഗപ്പള്ളി ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. രാവിലെ ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ സ്വന്തം വാഹനങ്ങളിൽ എത്തി ദേശീയപാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യശേഷം പോകുന്നതാണ് പതിവ്. വൈകിട്ടാണ് ഈ വാഹനങ്ങൾ ദേശീയപാതയിൽ നിന്നും പോകുന്നത്. ഇത്തരം വാഹനങ്ങളാണ് റോഡിൽ കുരുക്ക് ഉണ്ടാക്കുന്നത്. മുൻ കാലങ്ങളിൽ ടൗണിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ഈടാക്കുമായിരുന്നു. അതുകൊണ്ട് തന്നെ വാഹനങ്ങൾ അനുവദിക്കപ്പെട്ടലസ്ഥലങ്ങളിൽ മാത്രമാണ് പാർക്ക് ചെയ്തിരുന്നത്. ഇന്ന് അതെല്ലാം മാറി. ആർക്ക് വേണമെക്കിലും ടൗണിന്റെ ഏത് ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യാം. ആരും ചോദിക്കാൻ വരില്ല. പൊലീസും മറ്ര് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇവിടേക്ക് തിരിഞ്ഞ് പോലും നോക്കാറില്ല.

കാൽനട യാത്രക്കാരെ വലച്ച്

ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ വേണ്ടിയാണ് ദേശീയപാതയുടെ നവീകരണം നടത്തിയത്. എന്നിട്ട് പോലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വാഹന ഉടമകൾ ശ്രദ്ധിക്കാറില്ല. ടൗണിന്റെ ഹൃദയ ഭാഗമായ മിനി സിവിൽ സ്റ്റേഷന് മുൻവശം മുതൽ വടക്കോട്ട് ഹെഡ് പോസ്റ്റാഫീസിന് മുൻ വശം വരെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കാൽനട യാത്രക്കാരാണ്. ഇവർക്ക് നടന്ന് പോകാൻ കഴിയാത്ത വിധമാണ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത്തിക്കുന്നത്. അനധികൃത പാർക്കിംഗിന് അറുതി വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് കാൽനട യാത്രക്കാർ ആവശ്യപ്പെടുന്നു.