അവകാശവാദം പൊള്ളയെന്ന് പ്രതിപക്ഷം
ഓടനാവട്ടം: വെളിയത്തിന് ജനകീയ വികസന വെളിച്ചം സമ്മാനിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ. ജഗദമ്മ പറയുന്നു. പക്ഷെ ഈ അവകാശവാദം പൊള്ളയാണെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. ഇരുകൂട്ടരും അഞ്ച് വർഷത്തെ വിലയിരുത്തൽ ജനങ്ങൾക്ക് വിടുകയാണ്.
വെളിയത്തെ 16, ഉമ്മന്നൂരിലെ 9, കരീപ്രയിലെ 11, എഴുകോണിലെ 2, നെടുവത്തൂരിലെ 4 വാർഡുകൾ ചേർന്നതാണ് വെളിയം ഡിവിഷൻ. കഴിഞ്ഞ തവണ ജഗദമ്മയ്ക്ക് വെളിയത്ത് രണ്ടാം അങ്കമായിരുന്നു. തൊട്ടുമുൻപുള്ള തിരഞ്ഞെടുപ്പിൽ അയ്യായിരം വോട്ടിന് വിജയച്ച ജഗദമ്മ കഴിഞ്ഞ തവണ കോൺഗ്രസിന്റെ രാജീവിനെ എണ്ണായിരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇപ്പോൾ കാലാവധി അവസാനിച്ച ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യ രണ്ടരവർഷം പ്രസിഡന്റുമായിരുന്നു.
ഭരണപക്ഷം
1. വിവിധ റോഡുകളുടെ നിർമ്മാണം, നവീകരണം എന്നിവയ്ക്ക് 1കോടി 70 ലക്ഷം
2. കരീപ്ര പഞ്ചായത്തിലെ റോഡുകൾക്ക് 1കോടി 10ലക്ഷം
3. ഉമ്മന്നൂർ പഞ്ചായത്ത് റോഡുകൾക്ക് 70 ലക്ഷം
4. എഴുകോൺ, നെടുവത്തൂർ റോഡുകൾക്ക് 45 ലക്ഷം
5. കരീപ്ര വനിതാ വ്യവസായ പാർക്ക് 7 കോടി
6. വെളിയം കണ്ണേറ്റ് പാലം 95 ലക്ഷം
7. എഴുകോൺ പഞ്ചായത്തിൽ പഠനഗൃഹം
8. ഉമ്മന്നൂർ നെല്ലിക്കുന്നം കുടുംബശ്രീ വിപണന കേന്ദ്രം 15 ലക്ഷം
9. ഉമ്മന്നൂർ നെല്ലിക്കുന്നം തണ്ണീർ പന്തൽ 20 ലക്ഷം
10. മുട്ടറ സർക്കാർ സ്കൂൾ ഓഡിറ്റോറിയം, ഗേറ്റ് 47ലക്ഷം
11. ക്ഷീര കർഷകർക്ക് വിവിധ പദ്ധതികൾ
12. മടവൂർ, എം മുട്ടറ പ്രാക്കുളം, തെറ്റിക്കുന്ന് കോളനികൾക്ക് കുടിവെള്ള പദ്ധതി 65 ലക്ഷം
13. കരീപ്ര ശരണാലയം രണ്ടാം നിലയ്ക്ക് 30 ലക്ഷം
14. കരീപ്ര വനിതാ വ്യവസായ പാർക്കിന് 7കോടി
കെ. ജഗദമ്മ
ജില്ലാ പഞ്ചായത്ത് അംഗം
പ്രതിപക്ഷം
1. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിച്ചില്ല
2. പൊതു ശ്മശാനം സ്ഥാപിച്ചില്ല
3. കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്ക് ആനുകൂല്യങ്ങൾ നൽകിയില്ല
4. കാർഷിക മേഖലയിൽ അവഗണന
5. ക്ഷേമ പദ്ധതികളും നിയമനങ്ങളും ഇഷ്ടക്കാർക്ക് മാത്രം
6. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ കളിസ്ഥലമില്ല
7. കശുഅണ്ടി, കൈത്തറി മേഖലകളിൽ അവഗണന
8. വികസനം ഉപേക്ഷിച്ചു
9. ഓടനാവട്ടം മാർക്കറ്റിലെ പൊതു ടോയ്‌ലെറ്റ് ഫലപ്രദമല്ല
10. മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയിൽ അഴിമതി
11. കൊവിഡ് സാമൂഹിക അടുക്കള നടത്തിപ്പിലും അഴിമതി
12. ജപ്പാൻ കുടിവെള്ള പദ്ധതി ജലരേഖ പോലെ
13. തളവൂർകോണം സാംസ്കാരിക നിലയം അപകടാവസ്ഥയിൽ
14. ഓടനാവട്ടത്തെ ഓടകളിൽ പൊട്ടി പൊളിഞ്ഞു
15 ഫണ്ടുകളും പദ്ധതികളും പാർട്ടി നോക്കി നൽകി
കൊട്ടറ വിക്രമൻ നായർ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്