
തൊടിയൂർ: കവുങ്ങിൽ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊടിയൂർ മുഴങ്ങോടി മുടിയിൽ വടക്കതിൽ രവീന്ദ്രനാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാരാരിത്തോട്ടം വലിയവിളയിലായിരുന്നു അപകടം.
നട്ടെല്ലിന് ഗുരുതരമയി പരിക്കേറ്റ രവീന്ദ്രൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5 ഓടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. ഭാര്യ: ശോഭന. മക്കൾ: മനു, അനു. മരുമക്കൾ: ആശ, സജിത.