covid

പാരിപ്പള്ളി: ഉദ്യോഗസ്ഥരെ ഭീതിയിലാഴ്ത്തി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൊവിഡ് പടരുന്നു. ഇന്നലെ വരെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രേഡ് എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് രോഗം ബാധിച്ചത്.

ഇന്നലെ മൂന്ന് പേർക്കും ശേഷിക്കുന്നവർക്ക് കഴിഞ്ഞ ദിവസങ്ങളിലുമായാണ് കൊവിഡ് പോസിറ്റീവായത്. രോഗബാധിതരെ കൊല്ലത്തെ പൊലീസിന്റെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. സ്റ്റേഷനിൽ ശേഷിക്കുന്ന സി.ഐ അടക്കമുള്ള മുഴുവൻ പേരെയും ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.