പുനലൂർ: കൊല്ലത്തു നിന്ന് ശിവകാശിയിൽ മത്സ്യം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4 ന് കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ തെന്മല എം.എസ്.എൽ വളവിലായിരുന്നു അപകടം നടന്നത്. സംഭവം കണ്ട മറ്റ് വാഹനയാത്രക്കാർ വാനിനുള്ളിൽ നിന്ന് ഡ്രൈവറെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു.