കോൺഗ്രസ്, സി.പി.ഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു
കൊല്ലം: ഇന്നലെ കോൺഗ്രസിന്റെയും സി.പി.ഐയുടെയും സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ നഗരത്തിലെ തിരഞ്ഞെടുപ്പ് അങ്കത്തിന്റെ ചിത്രം ഏതാണ്ട് വ്യക്തമായി. ഇന്ന് 18 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം പൂർണമായും തെളിയും. സ്ഥാനാർത്ഥികൾ കൂട്ടമായി വോട്ട് തേടി കളത്തിലിറങ്ങുന്നതോടെ നഗരം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് ലഹരിയിലാകും.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എല്ലാ മുന്നണികളിലും ചെറുതും വലുതുമായ അസ്വാരസ്യങ്ങളുണ്ട്. സീറ്റ് ലഭിക്കാത്തവരിൽ ചിലർ വരുംദിവസങ്ങളിൽ വിമത സ്ഥാനാർത്ഥികളായി രംഗപ്രവേശം ചെയ്തേക്കും. മുന്നണി സ്ഥാനാർത്ഥികളെക്കാൾ ജനകീയരായ സ്വതന്ത്ര സ്ഥാനാർത്ഥികൾ ചിലയിടങ്ങളിൽ രംഗപ്രവേശം ചെയ്യാനും സാദ്ധ്യതയുണ്ട്.
കോൺഗ്രസ്
മരുത്തടി - സുമി.എം, കാവനാട് - ജി. മുരളി ബാബു, വള്ളിക്കീഴ് - ബി. രാമാനുജൻപിള്ള, കുരീപ്പുഴ - യു.ആർ. ദേവിപ്രഭ, നീരാവിൽ - ടി.എസ്. സുനിത, കടവൂർ - കെ.ആർ. മണി, വടക്കുംഭാഗം - സാലി തോമസ്, ഉളിയക്കോവിൽ - ഉല്ലാസ് ഉളിയക്കോവിൽ, ഉളിയക്കോവിൽ ഈസ്റ്റ് - മീര സജീവ്, കടപ്പാക്കട - ആശാകൃഷ്ണൻ, കോയിക്കൽ - എസ്. ശ്രീകുമാർ, കരിക്കോട് - ചിന്നുമോൾ, കോളേജ് ഡിവിഷൻ - നീന സുരേന്ദ്രനാഥ്, പാൽക്കുളങ്ങര - മീനുലാൽ, അമ്മൻനട - ടി.ഡി. ദത്തൻ, വടക്കേവിള - ശ്രീദേവിഅമ്മ, കിളികൊല്ലൂർ - കെ. ഷിയാദ്, പുന്തലത്താഴം - എസ്. ബിന്ദു, പാലത്തറ - പാലത്തറ രാജീവ്, കൊല്ലൂർവിള - ഹംസത്ത് ബീവി, ആക്കോലിൽ - മിനി റോയ്, തെക്കുംഭാഗം - സുനിൽ പള്ളിനേര്, ഭരണിക്കാവ് - പി. ലത, തെക്കേവിള - എം.എം. സഞ്ജീവ് കുമാർ, മുണ്ടയ്ക്കൽ - കുരുവിള ജോസഫ്, പട്ടത്താനം - പട്ടത്താനം സന്തോഷ്, കന്റോൺമെന്റ് - സി.വി. അനിൽകുമാർ, ഉദയമാർത്താണ്ഡപുരം - ജി. ജയപ്രകാശ്, താമരക്കുളം - നയനഗംഗ, പള്ളിത്തോട്ടം - എഡ്ഗർ സെബാസ്റ്റ്യൻ (ജോബോയ്), പോർട്ട് - ജോർജ് ഡി. കാട്ടിൽ, കച്ചേരി - ബിച്ചു കൊല്ലം, കൈക്കുളങ്ങര - രാജേന്ദ്രൻ, തങ്കശേരി - ആൻസിലം ജോർജ്, തിരുമുല്ലവാരം- ബി. രാധിക കുമാരി, മുളങ്കാടകം - കരുമാലിൽ ഡോ. ഉദയസുകുമാരൻ, കന്നിമേൽ - ടി. അമ്പിളി.
ആർ.എസ്.പി
ശക്തികുളങ്ങര - പുഷ്പൻ, മീനത്തുചേരി - ദീപു ഗംഗാധരൻ, ആലാട്ടുകടവ് - ലക്ഷ്മി വേണു, തേവള്ളി - ആർ. സുനിൽ, ആശ്രാമം - പൊന്നമ്പിളി, മങ്ങാട് - ആർ. മുരുകദാസ്, ചാത്തിനാംകുളം - എസ്. ഗ്രീഷ്മ, ഇരവിപുരം - സജി ഡി. ആനന്ദ്, പള്ളിമുക്ക് - എൻ. നൗഷാദ്, മതിലിൽ - ടെൽസ തോമസ്, അഞ്ചാലുംമൂട് - എസ്. സ്വർണഅമ്മ
സി.പി.ഐ
വാളത്തുംഗൽ - എസ്. സുജ, ഭരണിക്കാവ് - സവിതദേവി, പാലത്തറ - എസ്. ചന്ദ്രബോസ്, കിളികൊല്ലൂർ - എ. നൗഷാദ്, കല്ലുന്താഴം - ബി. സാബു, മങ്ങാട് - ബിജു അരവിന്ദ്, ഉളിയക്കോവിൽ - ഉളിയക്കോവിൽ ശശി, വടക്കുംഭാഗം - ഹണി ബഞ്ചമിൻ, പള്ളിത്തോട്ടം - ടോമി, ഉദയമാർത്താണ്ഡപുരം - സജീവ് സോമൻ, വടക്കേവിള - ഹസീന സലാഹുദ്ദീൻ, പുന്തലത്താഴം - പ്രിജി അനിൽ.