ശാസ്താംകോട്ട: മൈനാഗപ്പള്ളി മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇടവനശേരി ശാരദാ മന്ദിരത്തിൽ എസ്. രാജേന്ദ്രൻപിള്ള (59, പപ്പൻപിള്ള) നിര്യാതനായി. മൈനാഗപ്പള്ളി സഹകരണ ബാങ്ക് ഭരണസമിതി അംഗം, മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകുമാരി. മക്കൾ: ആര്യ, ആരതി. മരുമക്കൾ: സ്മിജിത്ത്, ജയമോഹൻ.