election
election

പുനലൂർ:പുനലൂർ നഗരസഭയിൽ തുടർച്ചയായി ഭരണം നടത്തി വരുന്ന ഇടത് മുന്നണി വീണ്ടും ഭരണം നില നിറുത്തുമെന്ന വാശിയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 35 വാർഡുകളുള്ള നഗരസഭയിൽ സി.പി.എം. 20 സീറ്റിലും സി.പി.ഐ 11സീറ്റിലും കേരളകോൺഗ്രസ് -ബി രണ്ട്സീറ്റിലും കേരള കോൺഗ്രസ്-ജോസ് വിഭാഗവും കോൺഗ്രസ് -എസും ഒരു സീറ്റിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.സി.പി.എമ്മിലെ സീന ഷമീർ(കാഞ്ഞിരമല), ജാസ്മീൻ നൗഷാദ്( ചാലക്കോട്), ശ്രീജ പ്രസാദ്(ശാസ്താംകോണം), അജി ആന്റണി(നേതാജി), അജിത പ്രതാപൻ( വിളക്കുവെട്ടം), അജിത ജോയി(കല്ലാർ), നാസില ഷാജി(തുമ്പോട്), ഷാജിത സുധീർ(കലയനാട്), എസ്.സന്തോഷ്(കാരയ്ക്കാട്), റാണി ജേക്കബ്(താമരപ്പള്ളി),സുനിത പ്രകാശ്(പ്ലാച്ചേരി), ഡി.ദിനേശൻ( ഗ്രേസിംഗ് ബ്ലോക്ക്), പി.അരവിന്ദാഷൻ(കക്കോട്), പുഷ്പ ലത(ഐക്കരക്കോണം), ബിനോയ് രാജൻ(മണിയാർ), ആർ.സുഗതൻ(പരവട്ടം), വസന്ത രജ്ഞൻ( കോമളംകുന്ന്),ജി.രജ്ഞിത്ത്( കോളേജ്), ജിജി.കെ.ബാബു(കലുങ്ങുംമുകൾ), നിമ്മി എബ്രഹാം( പുനലൂർ ടൗൺ), സി.പി.ഐയിലെ ബി.സുജാത(ആരംപുന്ന), ജെ.ഡേവിഡ്(പേപ്പർമിൽ), റോസ്മേരി(നെടുംങ്കയം), ആർ.രജ്ഞിത്ത്(ഭരണിക്കാവ്), ഷീല സണ്ണി(നെല്ലിപ്പള്ളി), പി.എ.അനസ്(ഹൈസ് സ്കൂൾ),വി.പി.ഉണ്ണികൃഷ്ണൻ( മൈലയ്ക്കൽ),കെ.പ്രഭ(കേളങ്കാവ്), ആർ.ജയനാഥൻ(അഷ്ടമംഗലം), ടി.മഞ്ജുഷ(തൊളിക്കോട്), പ്രീയ പിളള (പവർഹൗസ്), കേരളകോൺഗ്ര് ബിയിലെ വർഗീസ് ജോർജ്ജ്(ചെമ്മന്തൂർ), കെ.ഷൈൻ ബാബു(പത്തേക്കർ), കോൺഗ്രസ് എസിലെ ആരിഫ (വാളക്കോട്), കേരള കോൺഗ്രസ് ജോസിലെ ബി.ആർ.ഷൈമ(മുസാവരി) എന്നിവരാണ് മത്സരിക്കുന്ന ഇടത് മുന്നണിയിലെ സ്ഥാനാർത്ഥികൾ.