baghome

എർത്ത് ബാഗ് വീട് കണ്ടിട്ടുണ്ടോ. ഇല്ലെങ്കിലിതാ കണ്ടോളൂ . ചെളി നിറച്ച ബാഗുകൾ ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ആർക്കിടെക്റ്റ് സംയുക്തയാണ് ഈ വ്യത്യസ്തമായ എർത്ത് ബാഗ് വീടിന് പിന്നിൽ.

തമിഴ്‌നാട്ടിലെ വടക്കുംപുരയിലാണ് പ്രകൃതിയെ വേദനിപ്പിക്കാത്ത ഈ വീട് നിർമിച്ചിരിക്കുന്നത്. സിമന്റോ കമ്പിയോ ഒന്നും ഉപയോഗിക്കാതെയാണ് ഈ വീട് നിർമ്മിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന ബാഗുകളിൽ ചെളി നിറച്ചാണ് ഈ വീടിന്റെ ഭിത്തി ഒരുക്കിയത്. ഇത്തരം ബാഗുകളിലെ ഈർപ്പം പൂർണമായും കളഞ്ഞ ശേഷമാണ് ഈ വീടിന്റെ ഭിത്തിയ്ക്കായി ഉപയോഗിക്കുക.

പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ വേഗത്തിൽ പണിയാം എന്നതും ഈ വീടിന്റെ സവിശേഷതയാണ്. വീടിന്റെ മേൽക്കൂരയ്ക്ക് മാംഗ്ലൂർ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ചെളിയും മണ്ണും ഉപയോഗിച്ച് തന്നെയാണ് വീടിന്റെ ഫ്ലോറും ഒരുക്കിയത്. അതിന് പുറമെ വീടിനകത്ത് തണുപ്പ് ലഭിക്കാനും മണ്ണ് നിറച്ച ഭിത്തികൾ സഹായിക്കും. മറ്റ് നിർമ്മാണ രീതികളെ അപേക്ഷിച്ച് വളരെയധികം ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. എർത്ത് ബാഗ് വീടുകൾ പൂർണ്ണമായും കുറ്റമറ്റതാണെന്ന് സംയുക്ത പറയുന്നില്ല. ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസ്സിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. തടികൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. റൗണ്ട് ഷേപ്പിലാണ് ഈ വീട് രൂപകൽപ്പന ചെയ്തെടുത്തത്. വീട് കാലാകാലങ്ങളായി താമസിക്കാനായും വല്ലപ്പോഴും മാത്രം താമസിക്കാനുള്ള ഗസ്റ്റ് ഹൗസായും വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള മുറികളായുമൊക്കെ ഒരുക്കാറുണ്ട്.

നല്ല പരിചരണം ഇതിനു ആവശ്യമാണ്. കൂടാതെ വർഷത്തിൽ ഒരിക്കൽ പ്ലാസ്റ്ററിംഗ് നടത്തണം.