കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ പ്രസിഡന്റ് എസ്. നിത്യ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി നദീം ഇഹ്സാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ സോജു സി. ജോസ് മുഖ്യപ്രഭാഷണം നടത്തി.
ശിശുദിന സന്ദേശവും ശിശുദിന സ്റ്റാമ്പിന്റെ ജില്ലാതല പ്രകാശനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. മത്സാരാർത്ഥികൾക്കുള്ള സമ്മാനവിതരണം എം. മുകേഷ്.എം.എൽ.എ നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഷൈൻദേവ്, ബാലൻ മാഷ്, സുവർണൻ പരവൂർ തുടങ്ങിയവർ സംസാരിച്ചു. അഞ്ചന സ്വാഗതവും കുമാരി നന്ദിയും പറഞ്ഞു.