ഓച്ചിറ: വള്ളികുന്നം, ഓച്ചിറ ലയൺസ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ആയുർവേദ ദിനാചരണം ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ലയൺസ് ക്ലബ് പ്രസിഡന്റ് സി. ഒ .അജിത് കുമാർ അദ്ധ്യക്ഷതവഹിച്ചു. റിട്ട. ഡി. എം.ഒ ഡോ. പി.ആർ. ജി. പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ആയുർവേദ ഡോക്ടർമാരെ ലയൺസ് റീജിയൻ ചെയർമാൻ ജി. അയ്യപ്പൻപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. സോൺ ചെയർമാൻമാരായ ആർ. കെ പ്രകാശ്, എം. രവീന്ദ്രൻ, നാസർ ഷാൻ, കെ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. 'ശാശ്വതമായ ആരോഗ്യത്തിന് ആയുർവേദം' എന്ന വിഷയത്തിൽ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടന്നു. തുടർന്ന് രോഗപ്രതിരോധ ഔഷധ വിതരണം, ധൂപന ഔഷധ വിതരണം എന്നിവ നടത്തി.