medicity
ട്രാവൻകൂർ മെഡിസിറ്റിയിൽ സ്ഥാപിച്ച ആർ.ടി.പി.സി.ആർ മെഷീന്റെ പ്രവർത്തനത്തെക്കുറിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ് വിശദീകരിക്കുന്നു

കൊല്ലം: ജില്ലയിൽ സ്വകാര്യമേഖലയിലെ ആദ്യത്തെ ആർ.ടി.പി.സി.ആർ ലാബ് ട്രാവൻകൂർ മെഡിസിറ്റിയിൽ പ്രവർത്തനസജ്ജമായി. ആശുപത്രിയിലെ മോളിക്യുലാർ ലാബിന്റെ നേതൃത്വത്തിലാണ് ആർ.ടി.പി.സി.ആർ സംവിധാനത്തിന്റെ പ്രവർത്തനം.

മാനേജ്‌മെന്റ് ട്രസ്റ്റ് അംഗം താരിഖ് സഫർ ആർ.ടി.പി.സി.ആർ മെഷീൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ് മെഷീന്റെ പ്രവർത്തനം വിശദീകരിച്ചു. മെഡിസിറ്റിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദും എൻ.എ.ബി.എച്ച് ലോഗോ സീനിയർ മാനേജർ ജോമോനും പ്രകാശനം ചെയ്തു. ആശുപത്രിക്ക് ലഭിച്ച ജില്ലയിലെ ആദ്യത്തെ മോളിക്യുലാർ ലാബിനുള്ള എൻ.എ.ബി.എൽ സർട്ടിഫിക്കറ്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രത്നകുമാറും ലോഗോ മൈക്രോ ബയോളജി വിഭാഗം അസി. പ്രൊഫസറും മെഡിസിറ്റി പി.സി.ആർ ലാബ് നോഡൽ ഓഫീസറുമായ ഡോ. റഫീദ്ദ അഫിൻ, ലാബ് അഡ്മിനിസ്‌ട്രേറ്റർ പ്രദീപ് കുമാർ എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു.

ആർ.ടി.പി.സി.ആർ സ്വിച്ച്ഓൺ കർമ്മം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. ബിലാൽ അഹമ്മദ്, ഡോ. അശോക് അലക്‌സ് എന്നിവർ നിർവഹിച്ചു. ക്വയിലോൺ മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ എ.എ. സലാം, സെക്രട്ടറി സലാം, എക്സിക്യൂട്ടീവ് ഡയറക്ടർ റമീസ് എ. സലാം, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.