പുനലൂർ: പുനലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹഭാരത് മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു .സ്നേഹാഭാരത് മിഷൻ ട്രസ്റ്റി അൻസർ തങ്ങൾ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടികൾ സാഹിത്യകാരനും കവിയുമായ സി. ബി വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ സമിതിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ എസ്. ഇ. സഞ്ജയ്‌ഖാൻ നിർവഹിച്ചു. ട്രസ്റ്റി എം. എം. ഷെരീഫ് ശിശുദിന സന്ദേശം നൽകി. റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർമാരായ വേണു, ചെറിയാൻ, വത്സല, അനിത മുരളി, ആംബുലൻസ് കൺവിനർ മോൻസി എബ്രഹാം, കരാട്ടെ മാസ്റ്റർ മണികണ്ഠൻ, സച്ചിദാനന്ദൻ, സിന്ധു പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.രേണുക ദേവി, ജസീന, ശാന്തമ്മ ജേക്കബ്, അഷ്‌റഫ്, മിദ്‌ലാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.