കൊല്ലം: ജില്ലയിൽ ഇന്നലെ 530 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും എട്ട് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേരുടെ രോഗഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 518 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉമയനല്ലൂർ സ്വദേശി അയ്യപ്പൻപിള്ള (74), കാവനാട് സ്വദേശി സുബയ്യൻ (60) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 693 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5353 ആയി.