കൊല്ലം : സുരേന്ദ്രൻ കടയ്ക്കോട് രചിച്ച മനുഷ്യർ ഒരു കുലം എന്ന കൃതി കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി എം. മുകേഷ് എം.എൽ.എ പ്രകാശനം ചെയ്തു. കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. ഉണ്ണിക്കൃഷ്ണൻ പുസ്തക പരിചയം നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, ഡോ. വെള്ളിമൺ നെൽസൻ, അഖിലേന്ത്യാ ലായേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം എൽ. ഷൈലജ, മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് പി. ഹുമാംറഷീദ്, സെക്രട്ടറി അനിൽകുമാർ പവിത്രേശ്വരം, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി. സന്ദീപ് എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി എഴുകോൺ സന്തോഷ് സ്വാഗതവും ഗ്രന്ഥകർത്താവ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് നന്ദിയും പറഞ്ഞു.