vimala
കാരംകോട് വിമല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷവും വെർച്വൽ ടൂറും ഗാന്ധിയൻ ചാച്ചാ ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷവും വെർച്വൽ ടൂറും ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ ഉദ്ഘാടനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പ്രകാശനം, വീഡിയോ ബുക്ക്, സമ്മാനദാനം എന്നിവയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, പി.ടി.എ പ്രസിഡന്റ് അഭിലാഷ് ജി. ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. ബേബി ഗിരിജ, ദീപ വിനോദ്, ശ്രീജ, സാബു കുമാർ, സ്റ്റാഫ് സെക്രട്ടറി ടി. മിനി എന്നിവർ നേതൃത്വം നൽകി.