covid

കൊല്ലം: കൊവിഡ് പോസിറ്റീവായതിനാൽ അയൽവീട്ടിൽ ക്വാറന്റൈനിലായിരുന്ന പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെന്മല ഉറുകുന്ന് എം.എൻ ജംഗ്ഷന് സമീപം റോഡ് പുറമ്പോക്കിൽ താമസിക്കുന്ന സ്വാമിയുടെ മകൾ പ്രിയയെയാണ് (17) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്രിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അയൽക്കാരിയായ സീനത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ പകൽ പത്തരയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുനലൂർ ഗവ. ആശുപത്രി മോ‌ർച്ചറിയിൽ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറുമെന്ന് തെന്മല പൊലീസ് അറിയിച്ചു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.