കരനാഗപ്പള്ളി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി റോട്ടറി ക്ലബ് സംഘടിപ്പിച്ച ബോധവത്ക്കരണ സൈക്കിൾ റാലി ജില്ല കുറേറ്റീവ് ഹെൽത്ത് ചെയർമാൻ ഡോ. ജി. സുമിത്രൻ ഫ്ലാഗ് ഒഫ് ചെയ്തു.റോട്ടറി ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത്, എ.ജി. മോഹനൻ സെക്രട്ടറി നിസാർ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.